പരിസ്ഥിതി നിയമം കര്‍ശനമാക്കി കുവൈറ്റ്;പക്ഷിമൃഗാദികളെ വേട്ടയാടിയാല്‍, വിദ്യാലയങ്ങള്‍ക്ക് മുന്നില്‍ പുകവലിച്ചാല്‍ പിഴ നൽകേണ്ടി വരും

കുവൈറ്റ് സിറ്റി: പരിസ്ഥിതി നിയമം കര്‍ശനമാക്കാന്‍ കുവൈറ്റ് എന്‍വയോണ്‍മെന്റ് പബ്ലിക് അതോറിറ്റി. പാരിസ്ഥിതിക നിയമലംഘനം ​വലിയ കുറ്റകൃത്യമായാണ് രാജ്യത്ത് കണക്കാക്കുന്നത്. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ് എ​ൻ​വ​യ​ൺ​മെ​ന്‍റ് അ​തോ​റി​റ്റി​യു​ടെ തീ​രു​മാ​നം.
പക്ഷികളെയും മൃഗങ്ങളെയും വേട്ടയാടിയാല്‍ 250 ദിനാർ പിഴ ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു .സ്കൂൾ, സർവകലാശാല തുടങ്ങിയ ഇടങ്ങളിൽ പുകവലിച്ചാൽ പിഴയായി 50 ദിനാർ മുതൽ 100 ദിനാർ വരെയും ഈടാക്കും. ശീ​ത​കാ​ല ക്യാ​മ്പു​ക​ൾ നടത്തുന്ന പ്രദേശങ്ങളിൽ മാലിന്യം കത്തിക്കാനോ മണ്ണുകുഴിക്കാനോ സിമന്റ് ഉപയോ​ഗിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾക്കോ അനുമതിയില്ല. പരിസര പ്രദേശങ്ങളിലെ സസ്യങ്ങളും മരങ്ങളും നശിപ്പിച്ചാൽ പിഴ നൽകേണ്ടി വരും.