കുവൈറ്റ്. കുവൈറ്റിൽ പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ച ട്രക്ക് ഡ്രൈവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ച് ആഭ്യന്തരമന്ത്രാലയം. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നതിന് വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് നടപടി സ്വീകരിച്ചത്. ജനറൽ ട്രാഫിക് വിഭാഗം നടത്തിയ അന്വേഷണത്തിൽ മാലിന്യം നിക്ഷേപിച്ച ട്രാക്ക് ഡ്രൈവറെ കണ്ടെത്തിയതായും, അറസ്റ്റ് ചെയ്തതായും ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ അറിയിച്ചു. ഇയാളുടെ ട്രക്കും ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്.