മസ്കറ്റ്: ഒമാനില്‍ മാനവവിഭവശേഷി മന്ത്രാലയം നടത്തിയ പരിശോധനയില്‍ ജൂണ്‍ 4നും 10നും ഇടയില്‍ തൊഴില്‍ നിയമം ലംഘിച്ചവരുടെ എണ്ണം 336 എന്ന് റിപ്പോര്‍ട്ട്. 237 കൊമേഷ്യല്‍ വര്‍ക്കേഴ്സ്, 57 ഫാം വര്‍ക്കേഴ്സ്, 42 ഹൗസ് മേഡ് വര്‍ക്കേഴ്സ് എന്നിവര്‍ ഉള്‍പ്പെടുന്നതാണ് പട്ടിക. നിയമത്തിന് പിടികൊടുക്കാതെ മുങ്ങിനടന്നിരുന്ന 230 പേരടക്കെ 329 പേരെയാണ് മന്ത്രാലയം പരിശോധനയില്‍ പിടികൂടിയത്. മസ്കറ്റ് ഗവര്‍ണറേറ്റിലാണ് ഏറ്റവും അധികം നിയമലംഘകര്‍ പിടിയിലായത് എന്നും മന്ത്രാലയം വ്യക്തമാക്കുന്നു. 116 പേരാണ് ഇവിടെ നിന്നും പിടിയിലായത്. നോര്‍ത്ത് ബാതിന ഗവർനെറ്റിൽ നിന്ന് 65 പേരെ പിടികൂടി. നിയമം ലംഘിച്ചവര്‍ക്കെതിരെ ഉടന്‍ നിയമനടപടികള്‍ കൈക്കൊള്ളുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. തൊഴില്‍ നിയമം ലംഘിച്ചതിന്റെ പേരില്‍ കഴിഞ്ഞ മാസം പിടികൂടിയ 487 തൊഴിലാളികളെ രാജ്യത്തു നിന്നും നാടുകടത്തിയതായും തൊഴിൽ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു. മന്ത്രാലയത്തിന്റെ തീരുമാനപ്രകാരമാണ് നിയമം കര്‍ശനമായി നടപ്പാക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.