ദോഹ: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിച്ചിരിക്കണമെന്ന് നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദേശം. കമ്പനികള്‍, കരാറുകാര്‍, എഞ്ചിനീയറിംഗ് കൺസൾട്ടൻസി എന്നിവയ്ക്കാണ് നിര്‍ദേശം നല്‍കിയിട്ടുളളത്. നിയമനടപടികളിലേക്ക് പ്രവേശിക്കുന്നത് ഒഴിവാക്കി നിയമങ്ങള്‍ കൃത്യമായി പാലിക്കാനും നിര്‍ദേശമുണ്ട്. നിര്‍മാണ സ്ഥലങ്ങളിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് മന്ത്രിസഭാ ഉത്തരവുകള്‍ പാലിക്കണം.തൊഴിലിടങ്ങളിലെ പ്രവേശന കവാടത്തില്‍ കമ്പനി ഉടമയുടെ പേര്, സ്ട്രീറ്റ്, തീയതി, കെട്ടിട അനുമതി നമ്പര്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കണം. കരാറുകാര്‍ തൊഴിലിടങ്ങളില്‍ നിര്‍ദ്ദിഷ വേലി കെട്ടിയിരിക്കണമെന്നും നിര്‍ദേശിക്കുന്നു.