ബഹ്റൈൻ : ലാല്‍ കെയെര്‍സ് ബഹ്റൈന്‍ എല്ലാ മാസവും നടത്തി വരുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആഗസ്റ്റ് മാസത്തിലെ സഹായം കൈമാറി. കോഴിക്കോട് ജില്ല വേളം ഗ്രാമ പഞ്ചായത്തിലെ കഷ്ടത അനുഭവിക്കുന്ന ഓര്ക്കാട്ടു മണ്ണില്‍ കല്യാണിക്ക് വീടുപണിക്കായുള്ള ധനസഹായം കല്യാണിയുടെ നാട്ടുകാരനായ മൊയ്തു ഊട്ടുപുരക്കല്‍ ലാല്‍ കെയെര്‍സ് ബഹ്റൈന്‍ ട്രെഷറര്‍ ഷൈജുവില്‍ നിന്നും ഏറ്റുവാങ്ങി.ലാല്‍ കെയെര്‍സ് ബഹ്റൈന്‍ പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍, സെക്രട്ടറി എഫ്. എം.ഫൈസല്‍ ,
ജോ. സെക്രട്ടറിമാരായ മനോജ് മണികണ്ടന്, കിരീടം ഉണ്ണി, മറ്റു എക്സിക്യുട്ടീവ് അംഗങ്ങളായ അരുണ്‍ നെയ്യാര്‍, അരുണ്‍ തൈക്കാട്ടില്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു .