മസ്‌ക്കറ്റ്:ഒമാനിൽ ലാൻഡ് ഫോൺ വരിക്കാരുടെ എണ്ണത്തിൽ 8.2 ശതമാനത്തിന്റെ വർധന, ദേശിയ സ്ഥിതി വിവരമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇപ്പോൾ 453,140 വരിക്കാരാണ് ഉള്ളത്,2016 ഡിസംബറിൽ 304,153 ലാൻഡ് ഫോൺ വരിക്കാർ ആയിരുന്നു ഉണ്ടായിരുന്നത്.ഒമാനിലെ മൊബൈൽ ഫോൺ ഉപയോക്താക്കളുടെ എണ്ണത്തിലും വർധന ഉണ്ടായിട്ടുണ്ട്. 2.7 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പടുത്തിയത്.