ബഹ്‌റൈൻ : യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം റിപ്പബ്ലിക്ക് ദിന സംഗമം യങ് ഇന്ത്യ ഐ വൈ സി സി നേതൃത്വത്തിൽ വിപുലമായി സംഘടിപ്പിച്ചു,സൽമാനിയ കലവറ ഹാളിൽ നടന്ന പരിപാടി രാജസ്ഥാൻ യൂത്ത് കോൺഗ്രസ്സ് മുൻ സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഖാലിദ് ഉദ്ഘാടനം ചെയ്തു, രാജ്യത്തിന്റെ ഭരണ ഘടന തത്വങ്ങൾ പോലും മറന്നു കൊണ്ട് വർഗീയ ധ്രുവീകരണം നടത്തി അധികാരം വ്യാപിപ്പിക്കാൻ ശ്രമിക്കുന്ന കേന്ദ്ര ഭരണകൂടം ഇന്ത്യയെ നാശത്തിലേക്ക് ആണ് കൊണ്ട് പോകുന്നതെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു, പ്രസിഡന്റ് ഫാസിൽ വട്ടോളിയുടെ അധ്യക്ഷതയിൽ കൂടിയ പരിപാടിയിൽ കെ എം സി സി നേതാക്കൾ ഓർഗനൈസിംഗ് സെക്രട്ടറി മുസ്തഫ കെ പി,വൈസ് പ്രസിഡന്റ് ഷംസുദീൻ വെള്ളിക്കുളങ്ങര,യൂത്ത് ഇന്ത്യ നേതാവ് അനീസ് വി കെ, അമൽ ദേവ് ഓ കെ എന്നിവർ സംസാരിച്ചു, അനസ് റഹിം അവതാരകൻ ആയ പരിപാടിക്ക് ജോ. സെക്രട്ടറി ജയഫർ അലി സ്വാഗതവും ട്രഷറർ നിതീഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു.