ബഹ്‌റൈനിൽ വേതന സംരക്ഷണ സംവിധാനത്തിന്റെ നവീകരിച്ച പതിപ്പ് എൽ എം ആർ എ പുറത്തിറക്കി

ബഹ്‌റൈൻ : തൊഴിലുടമകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സമയബന്ധിതമായി വേതനം നൽകുന്നത് ഉറപ്പാക്കുന്നതിനും സ്വകാര്യ മേഖലയിലെ കരാർ ബന്ധങ്ങളുടെ സ്ഥിരത വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന വേതന സംരക്ഷണ സംവിധാനത്തിന്റെ നവീകരിച്ച പതിപ്പ് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി തുടക്കം കുറിച്ചു . ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നിബ്രാസ് താലിബ്, സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ, ബഹ്‌റൈൻ ഇലക്ട്രോണിക് നെറ്റ്‌വർക്ക് ഫോർ ഫിനാൻഷ്യൽ ട്രാൻസാക്ഷൻസ് നിരവധി സ്വകാര്യ മേഖലയിലെ പങ്കാളികൾ എന്നിവരുമായി സഹകരിച്ച്, തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് ഇലക്ട്രോണിക് വേതന പേയ്‌മെന്റിന്റെയും ഡോക്യുമെന്റേഷന്റെയും പ്രക്രിയ സുഗമമാക്കുന്നതുമായി വേതന സംരക്ഷണ സംവിധാനം വികസിപ്പിച്ചിരിക്കുന്നതെന്നും അതോററ്ററി വ്യക്തമാക്കി . ദേശീയ തൊഴിലാളികളുടെ അവകാശങ്ങളുടെ സംരക്ഷണം വർദ്ധിപ്പിക്കുന്നതിനും ന്യായവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷത്തിൽ അവരുടെ സ്ഥിരത ഉറപ്പാക്കുന്നതിനും ഈ സംവിധാനത്തിന്റെ നവീകരിച്ച പതിപ്പ് മുൻഗണന നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു . ദേശീയ കമ്പനികളുടെ സാമ്പത്തിക, ഭരണ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിലും ഇത് പിന്തുണയ്ക്കുന്നു, മാനവ വിഭവശേഷി മാനേജ്മെന്റിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും പ്രവർത്തന ഭാരങ്ങൾ കുറയ്ക്കുന്നതിനും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുടെ സുസ്ഥിരതയെ പിന്തുണയ്ക്കുന്നതിനും ഈ സംവിധാനം സഹായിക്കും . അംഗീകൃത ബാങ്ക് അക്കൗണ്ടുകൾ വഴി സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ വേതനം ഇലക്ട്രോണിക് രീതിയിൽ നൽകാൻ പ്രാപ്തമാക്കുന്ന സാമ്പത്തിക സൗകര്യങ്ങളും പരിഹാരങ്ങളും നൽകുന്നതിന് മൊബൈൽ ആപ്പ് ആയ ബെനിഫിറ്റുമായി പങ്കാളിത്തത്തിലാണ് വേതന സംരക്ഷണ സംവിധാനത്തിന്റെ പ്രവർത്തനം .സ്ഥിരതയുള്ള തൊഴിൽ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും, വാണിജ്യ സ്ഥാപനങ്ങളുടെ പ്രശസ്തി വർദ്ധിപ്പിക്കുന്നതിനും, വേതനവുമായി ബന്ധപ്പെട്ട തൊഴിൽ തർക്കങ്ങൾ ഉണ്ടാകുമ്പോൾ അവ കുറയ്ക്കുന്നതിനും വേഗത്തിലാക്കുന്നതിനും, അതുവഴി തൊഴിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നതിലൂടെ തൊഴിലു. ടമകൾക്ക്, പ്രത്യേകിച്ച് ചെറുകിട, സൂക്ഷ്മ സംരംഭങ്ങൾക്ക് പിന്തുണ നൽകുന്നതിലാണ് ഈ സംവിധാനത്തിന്റെ പ്രാധാന്യം എൽ എം ആർ എ വ്യക്തമാക്കി . തൊഴിൽ വിപണി സ്ഥിരത വർദ്ധിപ്പിക്കുന്നതിനും, തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, സ്വകാര്യ മേഖലയെ സുരക്ഷിതവും ഫലപ്രദവുമായ പേയ്‌മെന്റ് സംവിധാനങ്ങൾ സ്വീകരിക്കാൻ പ്രാപ്തമാക്കുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് പുതിയ പദ്ധതി . 2026 ന്റെ ആദ്യ പാദത്തിൽ രാജ്യത്തു സംവിധാനത്തിന്റെ പൂർണ്ണമായി പ്രവർത്തനം നടപ്പിലാക്കുമെന്നും അധികൃതർ വ്യക്തമാക്കി .
കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി വെബ്‌സൈറ്റ് www.lmra.gov.bh സന്ദർശിക്കുക അല്ലെങ്കിൽ 17506055 എന്ന നമ്പറിൽ അതോറിറ്റിയുടെ കോൾ സെന്ററുമായി ബന്ധപ്പെടുക.