ബഹ്‌റൈനിൽ മേൽനോട്ട, പരിശോധനാ കേന്ദ്രം സ്ഥാപിക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുന്ന പ്രമേയം പാര്ലമെന്റ്റ് പാസാക്കി

ബഹ്‌റൈൻ : മേൽനോട്ട, പരിശോധനാ കേന്ദ്രം സ്ഥാപിക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുന്ന പ്രമേയം പാര്ലമെന്റ്റ് പാസാക്കി. വിവിധ സർക്കാർ ഏജൻസികൾക്കിടയിലെ മേൽനോട്ട, പരിശോധനാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ഏകീകരിക്കുകയും വിവിധ മേഖലകളിലുടനീളമുള്ള മേൽനോട്ട നടപടിക്രമങ്ങളിൽ സുതാര്യതയും സമഗ്രതയും ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത് . ഏകീകൃത ദേശീയ ഡാറ്റാബേസിനെ അടിസ്ഥാനമാക്കി വാണിജ്യ, വ്യാവസായിക, സേവന സ്ഥാപനങ്ങളുടെ പരിശോധനകൾ കാര്യക്ഷമമാക്കുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് നിർദേശം അവതരിപ്പിച്ച എംപിമാരായ മുഹമ്മദ് അൽ-റിഫായ്, അബ്ദുൾ വാഹിദ് ഖരാത, ഹസ്സൻ ബൊഖാമസ്, ഹമദ് അൽ-ദുവായ്, ജമീൽ മുല്ല ഹസ്സൻ എന്നിവർ വ്യക്തമാക്കി . വിവിധ സ്ഥാപനങ്ങൾക്കിടയിലെ തനിപ്പകർപ്പും ആവർത്തനവും കുറയ്ക്കാനും, നിരീക്ഷണവും ഉത്തരവാദിത്തവും സുഗമമാക്കാനും, രാജ്യത്തെ മേൽനോട്ട പ്രവർത്തനങ്ങളുടെ ഗുണനിലവാരം ഉയർത്താനും ഇത് സഹായിക്കുമെന്നും നിർദേശത്തിൽ പറയുന്നു .
മേൽനോട്ട, പരിശോധന മാനദണ്ഡങ്ങൾ ഏകീകരിക്കുന്നതിലൂടെയും, അവയുടെ ഫലങ്ങൾ രേഖപ്പെടുത്തുന്നതിലൂടെയും, ലംഘനങ്ങളും അവയുടെ ഫലമായുണ്ടാകുന്ന നടപടികളും ന്യായമായും സംഘടിതമായും നിരീക്ഷിക്കുന്നതിലൂടെയും, സർക്കാർ ഏജൻസികളുടെയും ബിസിനസ്സ് ഉടമകളുടെയും എല്ലാ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ് നിർദ്ദേശത്തിന്റെ ലക്ഷ്യമെന്നും നിർദേശത്തെ പിന്തുണക്കുന്നവർ വ്യക്തമാക്കി . നിലവിലുള്ള റെഗുലേറ്ററി ബോഡികളുടെ ബാഹുല്യം ചിലപ്പോൾ ഒരേ സൗകര്യത്തിന്റെ ആവർത്തിച്ചുള്ള പരിശോധനകൾക്കും, പെർമിറ്റുകൾ നൽകുന്നതിൽ കാലതാമസത്തിനും, ചില നടപടിക്രമങ്ങളുടെ തടസ്സത്തിനും കാരണമാകുന്നുണ്ട് . ഇത്തരം വീഴ്ചകൾ ഒഴിവാക്കി ബന്ധപ്പെട്ട അധികാരികൾക്കിടയിൽ ഏകോപിപ്പിക്കുന്നതിന് ഒരു ഏകീകൃത ദേശീയ കേന്ദ്രം സ്ഥാപിക്കേണ്ടത്തിന്റെ ആവിശ്യം ഉയർന്നിരുന്നു .രാജ്യത്തെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും, ഭരണപരമായ സുതാര്യതയും സമഗ്രതയും പിന്തുണയ്ക്കുന്നതിനും, നിക്ഷേപകർക്കും ഔദ്യോഗിക സ്ഥാപനങ്ങൾക്കും ഇടയിലുള്ള വിശ്വാസം വർദ്ധിപ്പിക്കുന്നതിനും, ഉപഭോക്താക്കളുടെയും ഗുണഭോക്താക്കളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഈ കേന്ദ്രം സഹായിക്കുമെന്ന് നിർദ്ദേശത്തെ പിന്തുണക്കുന്നവർ വ്യക്തമാക്കുന്നു . നിയമം പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും സ്ഥാപനങ്ങൾക്കിടയിൽ വ്യക്തമായ മത്സര മനോഭാവം വളർത്തുന്നതിനും ലക്ഷ്യമിട്ട്, ലംഘനങ്ങളില്ലാത്ത റെക്കോർഡുള്ള ദേശീയ കമ്പനികൾക്കായി ഒരു “ഓണർ റോൾ” വികസിപ്പിക്കുന്നതിനെക്കുറിച്ച് കേന്ദ്രം പഠിക്കണമെന്നും നിർദേശത്തെ പിന്തുണക്കുന്ന പ്രതിനിധികൾ വ്യക്തമാക്കി