ലണ്ടൻ;ഇന്ത്യന്‍ വംശജരായ അഞ്ചുപേർ തീപിടിത്തത്തില്‍ മരണപ്പെട്ടു

ലണ്ടന്‍: വെസ്റ്റ് ലണ്ടനിലെ ഹോണ്‍സ്ലോയിലെ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരണപ്പെട്ടു. ഇന്ത്യന്‍ വംശജരാണ് മരിച്ചതെന്നാണ് പ്രാദേശിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഞായറാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്. ദീപാവലി ആഘോഷത്തിനിടെ തീ പടര്‍ന്നു പിടിച്ചതാകുമെന്ന് റിപ്പോര്‍ട്ടുകൾ. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അഞ്ചുപേരും ഒരു കുടുംബത്തിലെയാണെന്നാണ് കരുതുന്നതെന്ന്പോലീസ് വെളിപ്പെടുത്തി. ഇന്ത്യന്‍ വംശജരായ ആരോണ്‍ കിഷന്‍, ഭാര്യ സീമ അവരുടെ മൂന്ന് മക്കള്‍ എന്നിവരാണ് മരിച്ചത്.ഞായറാഴ്ച രാത്രി 10.30നാണ് പോലിസിന് തീപിടിത്തം സംബന്ധിച്ച വിവരം ലഭിക്കുന്നത്. ഉടന്‍ തന്നെ 10 ഫയര്‍ എഞ്ചിനുകളും 70 അഗ്നിശമനേസ അംഗങ്ങളും സ്ഥലത്തെത്തി. മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തൊട്ടടുത്തുള്ള വീടുകളില്‍ നിന്ന് ആളുകളെയും സുരക്ഷിതമായി ഒഴിപ്പിച്ചു. കെട്ടിടത്തിന്‍റെ ഒന്നാം നിലയില്‍ നിന്നാണ് അഞ്ചുപേരുടെ മൃതദേഹങ്ങള്‍ ലഭിച്ചത്.