
ബഹ്റൈൻ : ലോകമെമ്പാടുമുള്ള മാമ്പഴപ്രേമികൾ കാത്തിരുന്ന ലുലു ഹൈപ്പർമാർകെറ്റ് സംഘടിപ്പിക്കുന്ന ‘മാംഗോ മാനിയ ഫെസ്റ്റിവൽ’ ബഹ്റൈനിൽ ആരംഭിച്ചു. 11 രാജ്യങ്ങളിൽ നിന്നുള്ള 60-ലധികം മാമ്പഴ ഇനങ്ങളാണ് മേളയിൽ അവതരിപ്പിച്ചിരിക്കുന്നത്. അവന്യൂസ് മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ വിവിധ രാജ്യങ്ങളിലെ അംബാസഡർമാരുടെ സാന്നിധ്യത്തിൽ മേള ഉദ്ഘാടനം ചെയ്തു.ഇന്ത്യ, ഫിലിപ്പീൻസ്, തായ്ലൻഡ്, ശ്രീലങ്ക, ബ്രസീൽ, മലേഷ്യ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള മാമ്പഴങ്ങളാണ് മേളയിലെ പ്രധാന ആകർഷണം. ഇന്ത്യയിൽ നിന്നുള്ള 45 തനത് മാമ്പഴ ഇനങ്ങളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ലുലുവിന്റെ ലോജിസ്റ്റിക്സ് പങ്കാളിയായ ഗൾഫ് എയർ പ്രതിനിധികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
മാമ്പഴങ്ങൾക്ക് പുറമെ മാംഗോ കേക്കുകൾ, ഡെസേർട്ടുകൾ, സലാഡുകൾ, അച്ചാറുകൾ, ചട്ണികൾ, പ്രത്യേക പാനീയങ്ങൾ തുടങ്ങിയ വിഭവങ്ങളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ബഹ്റൈനിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റ് ശാഖകളിലും ജൂൺ 1 വരെ മേള തുടരും.







