ബഹ്‌റൈൻ : കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി സാമൂഹ്യ പ്രവർത്തകൻ മരണമടഞ്ഞു . ഇതോടെ ബഹ്റിനിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം നാലായി . പത്തനംതിട്ട അടൂർ ആനന്ദപ്പള്ളി സ്വദേശി ആയ സാം സാമുവേൽ ഒരു മാസക്കാലമായി ചികിത്സയിൽ ആയിരുന്നു . തൊഴിലാളികൾക്ക് ഭക്ഷ്യവിഭവങ്ങൾ എത്തിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾ അടക്കം കോവിഡ് കാലത്ത് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരിക്കവേയാണ് രോഗബാധിതനായി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. നാഷണൽ കൾച്ചറൽ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് സബർമതി കൾച്ചറൽ ഫോറം പ്രസിഡൻ്റ് എന്നി സംഘടകളിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു . കഴിഞ്ഞ ഇരുപത്തി അഞ്ചു വർഷക്കാലമായി ബഹ്റിനിൽ ഉപജീവനം നടത്തുകയായിരുന്നു അദ്ദേഹം ആഭ്യന്തരമന്ത്രാലയത്തിനു കീഴിൽ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു