ദുബായ് യാത്രയിൽ മലയാളി മെന്റലിസ്റ്റിന്റെ പന്ത്രണ്ട് ലക്ഷത്തോളം മൂല്യമുള്ള വസ്തുക്കൾ അടങ്ങിയ ബാഗ്ഗജ് വിമാനത്തിൽ നഷ്ടപ്പെട്ടു

ദുബായ് : കൊച്ചിയില്‍ നിന്ന്ദുബായിലേക്കുള്ള എഐ 933 എയര്‍ ഇന്ത്യ വിമാനത്തില്‍ കയറ്റിവിട്ട ബാഗും പന്ത്രണ്ട് ലക്ഷത്തോളം മൂല്യമുള്ള വസ്തുക്കളും നഷ്ടപ്പെട്ടതായി മലയാളി മെന്റലിസ്റ്റ് ഫാസില്‍ ബഷീര്‍. സാധാരണയിൽ കവിഞ്ഞ് വലിപ്പമുള്ള പ്രത്യേക പരിഗണന ആവശ്യമായ വസ്തുക്കൾ കയറ്റി അയക്കുന്ന ഒഒജി (ഔട്ട് ഓഫ് ദ ഗേജ് ) വഴിയാണ് ബാഗ് ഫാസിൽ അയച്ചത്. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഫാസില്‍ ഇക്കാര്യം വ്യക്തമാക്കിയത് .
ദുബായിൽ ഇന്ന് നടക്കുന്ന നിലമ്പൂർ ഫെസ്റ്റിന് പരിപാടി അവതരിപ്പിക്കാൻ എത്തിയതാണ് ഫാസിൽ ബഷീർ. ഇതിനാവശ്യമായ വസ്തുക്കളാണ് വിമാനത്തില്‍ കയറ്റി വിട്ടത്. എന്നാല്‍ ഇവ നഷ്ടമായതോടെ പരിപാടി മുടങ്ങി. ഈ മാസം 21ന് നാട്ടിലും പരിപാടിയുണ്ട്. അടുത്തമാസം ഒമാനിലാണ് ഷോ. നഷ്ടപ്പെട്ട വസ്തുക്കൾ തിരികെ ലഭിക്കാതെ ഇനി പരിപാടി അവതരിപ്പിക്കാൻ കഴിയില്ല.