മലയാളി യുവാവ് ഒമാനിൽ തൂങ്ങിമരിച്ച നിലയിൽ

മസ്കറ്റ് ​: ഒമാനിലെ സഹമിൽ മലയാളി യുവാവ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി .കൊല്ലം പരവൂർ പുതുകുളം പഞ്ചായത്തിൽ കൂനയിൽ സ്വദേശി അഭിലാഷ്​ (28) ആണ്​ മരിച്ചത്​. കഴിഞ്ഞ ദിവസം രാത്രി താമസ സ്​ഥലത്താണ്​ മരിച്ച നിലയിൽ കണ്ടെത്തിയത്​. സഹമിലെ ഒരു കുടിവെള്ള കമ്പനിയിൽ ജോലിക്കാരനായിരുന്നു. അഭിലാഷി​​ന്റെ കല്യാണം ജൂണിൽ നടത്താനിരുന്നതായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ കല്യാണം കുറച്ചു കൂടി നീട്ടിയ തീയതിയിലേക്ക് മാറ്റാനുള്ള തയാറെടുപ്പിലായിരുന്നു ബന്ധുക്കൾ.

സജികുമാർ – ശാന്തകുമാരി ദമ്പതിമാരുടെ മകനാണ്​. നാലുവർഷമായി ഒമാനിലുണ്ട്​. സഹം ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടിക്രമം പൂർത്തിയായാൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന്​ സുഹൃത്തുക്കൾ പറഞ്ഞു.