മനാമ: ദാറുൽ ഈമാൻ കേരള മദ്റസകളുടെഅധ്യാപക-രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു.

    മനാമ: ദാറുൽ ഈമാൻ കേരള മദ്രസകളുടെ അധ്യാപക-രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു. മുഹറഖ് അൽ ഇസ്ലാഹ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി മദ്രസാ രക്ഷാധികാരി സുബൈർ എം.എം ഉദ്ഘാടനം ചെയ്തു.കൺസൾട്ടിംഗ് സൈക്കോളജിസ്റ്റ് പി .കെ. മുഹമ്മദ് ഫാസിൽ ‘ഇഫക്ടീവ് പാരൻ്റിങ്’ എന്ന വിഷയത്തിൽ ക്‌ളാസ് എടുത്തു. നവമാധ്യമങ്ങളും ടെക്നോളജിയും കുട്ടികളിലെ വൈകാരിക വളർച്ചയിൽ വലിയ സ്വാധീനം ചെലുത്തുന്ന ഇന്നത്തെ സാഹചര്യത്തിൽ രക്ഷിതാക്കൾ സ്വയം മാറ്റങ്ങൾക്ക് വിധേയമാകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിൽ കാണുന്നതിനപ്പുറം ജീവിതത്തെ കൃത്യമായി കുട്ടികൾക്ക് ബോധ്യപ്പെടുത്താൻ രക്ഷിതാക്കൾ മുൻകൈയെടുക്കണം. കുട്ടികളുടെ റോൾ മോഡലായി രക്ഷിതാക്കൾ തന്നെ മാറുന്ന പോസിറ്റീവ് പാരന്റിംഗ് ആണ് കുട്ടികൾക്ക് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദാറുൽ ഈമാൻ വിദ്യാഭ്യാസ വിഭാഗം സെക്രെട്ടറി ഖാലിദ് ചോലയിൽ അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ സഈദ് റമദാൻ നദ് വി ആമുഖ ഭാഷണം നടത്തി. അഡ്മിനിസ്ട്രേറ്റർ എ.എം. ഷാനവാസ് സ്വാഗതമാശംസിച്ച പരിപാടിയിൽ ഫിൽസ . എൻ ഖുർആൻ പാരായണം നടത്തി. അസി. അഡ്മിനിസ്ട്രേറ്റർ സക്കീർ ഹുസൈൻ നന്ദിപറഞ്ഞു. റഫീഖ് അബ്ദുല്ല (മനാമ മദ്റസ പി.ടി.എ പ്രസിഡന്റ), സബീന അബ്ദുൽ ഖാദർ (മനാമ മദ്റസ എം.ടി.എ പ്രസിഡൻ്റ്) എന്നിവരും സന്നിഹിതരായിരുന്നു.