സലാലയിലെ മുൻ പ്രവാസി മുഹമ്മദ് മൂസ (സാനിയോ മൂസ) മരണമടഞ്ഞു

ഒമാൻ/ആലപ്പുഴ: ദീർഘകാലം സലാലയില്‍ പ്രവാസി ജീവിതം നയിച്ച വ്യവസായ പ്രമുഖനുമായ ആലപ്പുഴ സ്വദേശി മുഹമ്മദ് മൂസ (76) നാട്ടിൽ മരണമടഞ്ഞു . പക്ഷാഘാതത്തെ തുടർന്ന് മൂന്ന് വർഷമയി ചികിത്സയിലായിരുന്നു അദ്ദേഹം . സാമൂഹിക ജീവകാരുണ്യ മേഖലകളിൽ 49 വര്‍ഷകാലം സലാലയിലെ സജീവ പ്രവർത്തകനായിരുന്നു മുഹമ്മദ് മൂസ. പ്രവാസികൾക്കിടയിൽ സാനിയോ മൂസ എന്നാണ് അറിയപ്പെട്ടിരുന്നത്.ആലപ്പുഴ മസ്താൻ ജുമാമസ്ജിദിൽ ഇന്ന് വൈകീട്ടോടെ മൃതദേഹം ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.