മവേല മാർക്കറ്റിൽ ചില്ലറ വ്യാപാരം ബുധനാഴ്​ച പുനരാരംഭിക്കും

മസ്​കറ്റ് : മവേല പച്ചക്കറി മാർക്കറ്റിൽ നിർത്തിവെച്ച ചില്ലറ വ്യാപാരം ഏപ്രിൽ 29 ബുധനാഴ്ച പുനരാരംഭിക്കുമെന്ന്​ മസ്​കത്ത്​ നഗരസഭ അറിയിച്ചു. കോവിഡ്​ മുൻകരുതൽ നടപടികളുടെ ഭാഗമായുള്ള ആരോഗ്യ-സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായും ശുജീകരണ നടപടികളുടെ ഭയമായാണ് ചില്ലറ വ്യാപാരം നിർത്തിവെച്ചത്​. ചെറിയ വാഹനങ്ങൾക്കും കാറുകൾക്കും സെൻട്രൽ മാർക്കറ്റിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നും മസ്​കത്ത്​ നഗരസഭ അറിയിച്ചു. പുലർച്ചെ നാലു മുതൽ 11 വരെ മൊത്ത വ്യാപാരത്തിന്​ ഉപയോഗിക്കുന്ന ത്രീ ടൺ വാഹനങ്ങൾക്കും വലിയ വാഹനങ്ങളും മാത്രമാകും കടത്തി വിടുക. ഇൗ തീരുമാനം ശനിയാഴ്​ച മുതൽ പ്രാബല്ല്യത്തിൽ വന്നതായി മസ്​കത്ത്​ നഗരസഭ അറിയിച്ചു. സെൻട്രൽ ഹോൾസെയിൽ മാർക്കറ്റ്​ തെക്കൻ ബാത്തിനയിലെ കസിയാദ്​ സാമ്പത്തിക നഗരത്തിലേക്ക്​ മാറ്റുന്നതിനുള്ള പദ്ധതികളും നടന്നുവരുകയാണ്​. മസ്​കത്ത്​ നഗരസഭയും അസിയാദും ചേർന്നാണ്​ ഇതിനുള്ള നടപടികൾ കൈകൊള്ളുന്നത്​. പുതിയ ഹോൾസെയിൽ മാർക്കറ്റിനെ സൊഹാർ തുറമുഖവുമായി നേരിട്ട്​ ബന്ധിപ്പിക്കുന്നതിന്​ ഒപ്പം അനുബന്ധം സേവനങ്ങൾ ലഭ്യമാക്കുന്നതിനുളള ഇൻറഗ്രേറ്റഡ്​ മേഖലയും കസിയാദിൽ നിർമിക്കും. നിലവിലുള്ള മവേല മാർക്കറ്റിനെ കൂടുതൽ സൗകര്യങ്ങളോടെയുള്ള ഇൻറഗ്രേറ്റഡ്​ ചില്ലറ വില്പന കേന്ദ്രമായും മാറ്റാനും പദ്ധതിയുണ്ട്​.ഇതോടൊപ്പം ഹോൾസെയിൽ വിൽപനക്കാർക്കുള്ള ഓൺലൈൻ പ്ലാറ്റ്​ഫോമായ ‘അത്​മർ’ പ്രവർത്തന സജ്ജമാക്കുന്നതിനുള്ള നടപടികൾ നടന്നുവരുകയാണ്​.