മെഡിക്കൽ ഗ്രൂപ്പുകളുടെ ക്രിക്കറ്റ് ടൂർണമെന്റ് : അൽ റബീഹ് ചാമ്പ്യന്മാരായി

മനാമ : ബഹ്‌റൈനിലെ മെഡിക്കൽ ഗ്രൂപ്പുകളുടെ ക്രിക്കറ്റ് ടൂർണമെന്റ് ഭാഗമായി ടീം എസ് എം സി സംഘടിപ്പിച്ച ബിഎംസിഎൽ 2023 -24 അൽ റബീഹ് മെഡിക്കൽ സെന്റർ ചാമ്പ്യന്മാരായി. ശനിയാഴ്ച ബുസേറ്റിൻ ഗ്രൗണ്ടിൽ വച്ച് നടന്ന വാശിയേറിയ കലാശത്തിൽ റോയൽ സ്ട്രൈക്കേഴ്സിന് പരാജയപ്പെടുത്തിയാണ് അൽ റബീഹ് സി .സി  ചാമ്പ്യന്മാരായത് ടൂർണമെന്റിന്റെ മികച്ച താരമായി അൽ റബീഹ് മെഡിക്കൽ സെന്ററിലെ ദിജിൽ പയ്യന്നൂരിനെയും ഫൈനൽ മത്സരത്തിലെ മികച്ച താരമായി അർഷാദിനെയും തിരഞ്ഞെടുത്തു . ടൂർണമെന്റ്അൽ റബീഹ് വിജയത്തിലേക്ക് നയിച്ച എല്ലാ അംഗങ്ങൾക്കും സിഇഒ നൗഫൽ അടാട്ടിൽ, ജനറൽ മാനേജർ ഷെഫീൽ എന്നിവർ നന്ദി അറിയിച്ചു.