തിരുവനന്തപുരം. സിപിഎം സംസ്ഥാന സെക്രട്ടറിയായി മന്ത്രി എം വിഗോവിന്ദനെ തെരഞ്ഞെടുത്തു. നേതൃത്വം അടിയന്തരമായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മന്ത്രിസഭയിലെ അഴിച്ചു പണി വൈകാതെയുണ്ടാകുമെന്നും സൂചന ഉണ്ട്.മന്ത്രിസഭ പുനസംഘടന അടുത്ത സെക്രട്ടറിയേറ്റിൽ നിശ്ചയിക്കും. പിണറായി മന്ത്രിസഭയിൽ അഴിച്ചുപണി ഉണ്ടാകുമെന്ന് ഉറപ്പായി. നാളെ സംസ്ഥാന സെക്രട്ടറിയേറ്റ്.
പിണറായി വിജയന് മോഡൽ ആവർത്തനമാണ് നിലവില്‍ നടക്കുന്നത്. 1998 ചടയൻ ഗോവിന്ദന് പകരം മന്ത്രി സ്ഥാനം രാജി വെച്ച് പിണറായി സെക്രട്ടറി ആയി.
2022ൽ മന്ത്രി സ്ഥാനത്ത് നിന്നു എംവി ഗോവിന്ദൻ സെക്രട്ടറി പദത്തിലേക്കു എം.വി.ഗോവിന്ദൻ. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. എല്ലാവരെയും വിശ്വാസത്തിലെടുത്ത് സംഘടനാ കാര്യങ്ങളുമായി മുന്നോട്ട് പോകും,മന്ത്രി സ്ഥാനം രാജി വെയ്ക്കുന്നത് പിന്നീട് തീരുമാനിക്കുംമെന്നും എം.വി.ഗോവിന്ദൻ
മന്ത്രിസഭയിലെ അഴിച്ചു പണി പിന്നീട് തീരുമാനിക്കേണ്ട വിഷയം ആണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
അടുത്ത സെക്രട്ടറിയേറ്റ് അടുത്ത വെള്ളിയാഴ്ച്ച, കോടിയേരിക്ക് ഫലപ്രദമായ ചികിത്സക്കായി നാളെ ചെന്നൈയിലേക്ക് കൊണ്ടു പോകും. മന്ത്രിസഭാ പുനസംഘടന ഓണത്തിനു ശേഷമേ ഉണ്ടാകൂ. നിയമസഭാ സമ്മേളനം നടക്കുമ്പോൾ രാജിയില്ലെന്നും ഗോവിന്ദന് പറഞ്ഞു.