മെല്‍ബണിലെ സ്പ്രീംഗ് വൈലില്‍ നിന്ന് മലയാളിയെ കാണാതായി. കുഞ്ഞുമോന്‍ മത്തായി എന്ന 48 വയസുകാരനെയാണ് കാണാതായത്.സ്പ്രീംഗ് വൈലിലെ റെജിന സ്ട്രീറ്റില്‍ താമസിക്കുന്ന കുഞ്ഞുമോന്‍ മത്തായിയെ 22 മുതലാണ് കാണാതായിരിക്കുന്നത്. വീട്ടില്‍ നിന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ പുറത്തിറങ്ങിയ അദ്ദേഹത്തെ പിന്നീട് ആരും കണ്ടിട്ടില്ലെന്ന് വിക്ടോറിയ പൊലീസ് അറിയിച്ചു.
എന്നാല്‍ ഇദ്ദേഹത്തിന്റെ കാര്‍ പിന്നീട് ഡാംഡനോങ് റെയില്‍വേ സ്റ്റേഷനു സമീപത്തു നിന്ന് കണ്ടെത്തിയതായി സുഹൃത്തുക്കള്‍ അറിയിച്ചു. കുഞ്ഞുമോന്റെ തിരോധാനത്തില്‍ അസ്വാഭാവികതയുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. അതുകൊണ്ടു തന്നെ അദ്ദേഹത്തെക്കുറിച്ച് ആശങ്കയുണ്ടെന്നും പൊലീസ് സൂചിപ്പിച്ചു.
കുഞ്ഞുമോനെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ ഉടന്‍ തന്നെ പൊലീസിനെ അറിയിക്കണം. ഇതിനായി അദ്ദേഹത്തിന്റെ ചിത്രവും പൊലീസ് പുറത്തു വിട്ടിട്ടുണ്ട്. സ്പ്രിംഗ് വൈലില്‍ പ്ലംബറായി ജോലി ചെയ്യുന്നയാളാണ് കുഞ്ഞുമോന്‍ മത്തായി. കൊല്ലം സ്വദേശിയായ അദ്ദേഹത്തിന് ഭാര്യയും രണ്ടു മക്കളുമുണ്ട്. വിവരം കിട്ടുന്നവര്‍ 03 9767 7444 എന്ന ഫോണ്‍ നന്പരില്‍ ഡാംഡനോംഗ് പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെടണം .