മസ്കറ്റ് :മിഡിലീസ്റ്റ് സന്ദർശിക്കാൻ ഒരുങ്ങി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി,ഫെബ്രുവരി 10-ന് പലസ്‌തീൻ സദർശിക്കുന്ന മോഡി 11-ന് ഒമാനിൽ എത്തും, തുടർന്ന് 12 ന് അബുദാബിയിൽ എത്തുന്ന മോഡി ഔദോഗിക ചടങ്ങുകളിൽ പങ്കെടുത്ത ശേഷം 13- ആം തീയതി യു.എ.ഇ യിലെ വേൾഡ് സെമിനാറിൽ സംസാരിക്കും. ഇത്തവണ ഇന്ത്യയാണ് ലോക സെമിനാറിൽ അഥിതി രാജ്യം.
ഒമാനിൽ ഇന്ത്യൻ പ്രധാനമന്ത്രി എത്തുന്ന വിവരം ഒമാൻ സർക്കാർ ആദ്യോഗികമായി സ്ഥിതികരിചിട്ടില്ല.എങ്കിലും ഇന്ത്യൻ എംബസി ഇതുസംബധിച് സൂചന നൽകുന്നുണ്ട്,പ്രധാനമന്ത്രിക്ക് ഇന്ത്യൻ സോഷ്യൽക്ളബ്ന്റെനേതൃത്വത്തിൽ സ്വീകരണം നൽകാനുള്ള തയ്യാറെടുപ്പിൽആണ് ക്ളബ് അധികൃതർ,പൊതുസമ്മേളനത്തിൽ പങ്കെടുക്കുവാനുള്ള ആളുകളുടെ രെജിസ്ട്രേഷൻ കഴിഞ്ഞ ദിവസം നടന്നിരുന്നു.കൂടുതൽ പേർക്ക് രെജിസ്റ്റർ ചെയ്യാൻ ഇന്ത്യൻ എംബസ്സി വെബ്‌സൈറ്റിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.