മനാമ : ബഹറിൻ ഇന്ത്യ കൾച്ചറൽ ആൻഡ് ആർട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സൽമാബാധിലെ ഗൾഫ് എയർ ക്ലബ്ബിൽ നടന്ന പരിപാടിയിൽ രണ്ടായിരത്തോളം പ്രവാസികൾ പങ്കെടുത്തു. ബഹറിൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി സി ഇ ഓ സാറാ അഹമ്മദ് ബുഹജി ചടങ്ങിൽ വിശിഷ്ട അതിഥിയായിരുന്നു. ദേവി ജി ഗ്രൂപ്പ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ ജയദീപ് ഭരത്ജി, ബികാസ് പ്രസിഡന്റ് ഭഗവാൻ അസർ പോട്ട, വിഷു മഹോത്സവം രക്ഷാധികാരി രാജേഷ് നമ്പ്യാർ കൂടാതെ ഐ സി ആർ എഫ് ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ നിരവധി സാമൂഹ്യ സംഘടന പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.ഇന്ത്യയും ബഹറിനും തമ്മിലുള്ള സാംസ്കാരിക ബന്ധത്തെക്കുറിച്ചും ഇരു രാജ്യങ്ങളും തമ്മിലുള്ള ടൂറിസം മേഖലയിലെ സഹകരണത്തെക്കുറിച്ചും സാറാ അഹമ്മദ് ബുഹജി വേദിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു. ബികാസ് പ്രസിഡന്റ് ഭഗവാൻ അസർ പോട്ട സാറാ അഹമ്മദ് ബുഹജിക്ക് സ്നേഹോപഹാരം കൈമാറി.പൊതുസമ്മേളനത്തിനുശേഷം കുട്ടികൾ അവതരിപ്പിച്ച 25ൽ പരം കലാപ്രകടനങ്ങൾ സദസ്സിനെ വിസ്മയിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് ആരംഭിച്ച പരിപാടി രാത്രി 10 മണിക്ക് അവസാനിച്ചു. ഭാരതീയ കലാസാംസ്കാരിക പ്രകടനങ്ങൾ വേദിയിൽ അവതരിപ്പിച്ച കുട്ടികൾക്കും അണിയറ പ്രവർത്തകർക്കും കൂടാതെ സദസ്സിൽ ഉണ്ടായിരുന്ന കാണികൾക്കും സംഘടന ഭാരവാഹികൾ നന്ദി അറിയിച്ചു.