ആ​റ്​ മാ​സ​മാ​യ കു​ഞ്ഞി​ൻ്റെ കൊലപാതകം : പ്രതി അറസ്റ്റിൽ

ബഹ്‌റൈൻ : ആ​റ്​ മാ​സ​മാ​യ കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ യു​വ​തി പി​ടി​യി​ൽ. പ്രാ​ഥ​മി​ക മൊ​ഴിയുടെ അടിസ്ഥാനത്തിൽ കു​ട്ടി ക​ട്ടി​ലി​ൽ​നി​ന്ന്​ വീ​ണു​​ മ​രി​ച്ചെ​ന്നാ​യി​രു​ന്നു എന്നാൽ സംശയം തോന്നിയ മാതാവ് കു​ഞ്ഞി​നെ പ​രി​ച​രി​ക്കാ​നാ​യി ഏ​ൽ​പി​ച്ചി​രു​ന്ന സു​ഹൃ​ത്താ​ണ്​ മ​ന​പ്പൂ​ർ​വം കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന്​ ​ പൊ​ലീ​സ്​ ​സ്​​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.അതിനെ തുടർന്നാണ് ഏ​ഷ്യ​ക്കാ​രി​യാ​യ പ്ര​തി​യെ അ​റ​സ്റ്റ്​ ചെ​യ്​​ത​ത്.കൂടുതൽ ചോദ്യം ചെയ്യലിൻ്റെ അടിസ്ഥാനത്തിൽ പ്രതി കുറ്റം സമ്മതിച്ചു . ലഹരിക്കടിമയായിരുന്ന പ്ര​തി കു​ട്ടി ക​ര​ഞ്ഞ​തി​നെ തു​ട​ർ​ന്ന്​ ക​ര​ച്ചി​ൽ നി​ർ​ത്തു​ന്ന​തി​ന്​ വേ​ണ്ടി ത​ല​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. മ​ർ​ദ​ന​മേ​റ്റ കു​ട്ടി തൽക്ഷണം മ​രി​ച്ചു. ​കൂടുതൽ അന്വേഷണത്തിനൊടുവിൽ ഇ​വ​ർ ര​ണ്ടു​പേ​രും അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി പ​ണം സ​മ്പാ​ദി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തു​ക​യും ചെയ്തു . കു​​ട്ടി​യു​ടെ മാ​താ​വി​നെ​യും സു​ഹൃ​ത്തി​നെ​യും റി​മാ​ൻ​ഡ്​ ചെ​യ്യാ​ൻ ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.