ഗൾഫ് രാജ്യങ്ങളിൽ covid 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഈ രാജ്യങ്ങളിൽ ജോലിയെടുക്കുന്ന പ്രവാസി മലയാളികളെ തിരിച്ചെത്തിക്കുന്നതിനു അടിയന്തിര ഇടപെടൽ നടത്താൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നു ബഹുമാന്യ കേരള മുഖ്യമന്ത്രിയോട് നവധാര കൊടുങ്ങലൂർ ആവശ്യപ്പെട്ടു. ഗൾഫു രാജ്യങ്ങളിൽ കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ടു നാട്ടിലേക്ക് മടങ്ങേണ്ടി വരുന്ന തൊഴിലാളികൾക്കായി പ്രത്യേക പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും, ഈ ഘട്ടത്തിൽ ഗൾഫിലെ വിദ്യാഭ്യാസം ഇടയ്ക്കു വെച്ച് തടസ്സപ്പെട്ടു കേരളത്തിൽ വൈകിയെത്തുന്ന കുട്ടികളുടെ അഡ്മിഷൻ ഉറപ്പാക്കുന്നതിനുള്ള നടപടി സർക്കാർ ഇടപെട്ടു ഉറപ്പാക്കണ മെന്നും കേന്ദ്ര സംസ്ഥാന സര്കാരുകളോട് കൊടുങ്ങല്ലൂർ നവധാര സെൻട്രൽ കമ്മറ്റി യോഗം ആവശ്യ പെട്ടു. ഒരു കൂട്ടം പ്രവാസികളുടെ നേതൃത്വത്തിലുള്ള കൂട്ടായിമയാണ് നവധാര കൊടുങ്ങലൂർ.
വിബിൻ കളരിപ്പറമ്പ് (സെക്രട്ടറി )
സമീർ ബാബു (പ്രസിഡണ്ട് )