ലണ്ടന്‍: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി സ്വന്തം സുരക്ഷാഭടനിൽ നിന്നും തലനാരിഴക്ക് രക്ഷപെട്ടു ബക്കിങ്ഹാം കൊട്ടാരം വൃത്തങ്ങളാണു വാര്‍ത്ത പുറത്തുവിട്ടത്. കഴിഞ്ഞദിവസം പുലര്‍ച്ചെ മൂന്നിനാണു സംഭവം.
ഉറക്കം നഷ്ടപ്പെട്ടതിനെ തുടര്‍ന്നു,നടക്കാനിറങ്ങിയ രാജ്ഞിക്ക് നേരിടേണ്ടിവന്നത് അപ്രതീക്ഷിത സംഭവം,ഇരുട്ടില്‍ അജ്ഞാതനെ കാണവെ സുരക്ഷാ ഭടന് വെടിവയ്ക്കാനൊരുങ്ങുകയായിരുന്നു. ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ താന്‍ വെടിവയ്ക്കുമായിരുന്നെന്നു അദ്ദേഹം രാജ്ഞിയോട് വെളിപ്പെടുത്തി. “അടുത്ത തവണ വെടിവയ്ക്കാന്‍ ഒരുങ്ങുന്നതിനു മുമ്പ് സൂചന നല്‍കാമെന്നു” തമാശ പറഞ്ഞശേഷമാണു രാജ്ഞി മടങ്ങിയത്. കുറേ ദിവസങ്ങളായി രാജ്ഞിയുടെ ആരോഗ്യനില മോശമായിരുന്നു. ക്രിസ്മസ് കുര്‍ബാനയില്‍ സംബന്ധിക്കാനും അവര്‍ക്കു കഴിഞ്ഞിരുന്നില്ല. ബുധനാഴ്ച മുതലാണ് അവര്‍ പൊതുപരിപാടികളില്‍ സംബന്ധിക്കാന്‍ തുടങ്ങിയത്.