കോവിഡ് ഒമാനിൽ കൂടുതൽ പേർക്ക് രോഗമുക്തി പുതിയ 144 കേസുകൾ

മസ്​കറ്റ് : ഒമാനിൽ 144 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 1410 ആയി. തിങ്കളാഴ്​ച രോഗം സ്​ഥിരീകരിച്ചവരിൽ 86 പേരും വിദേശികളാണ്​.58 പേർ സ്വദേശികളും, അസുഖം സുഖപ്പെട്ടവരുടെ എണ്ണം 238 ആയി ഉയരുകയും ചെയ്​തു. മലയാളിയടക്കം ഏഴു പേർ മരണപ്പെടുകയും ചെയ്​തു.പുതുതായി വൈറസ്​ ബാധിതരായവരിൽ 101 പേരും മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നാണ്​. ഇവിടെ മൊത്തം കോവിഡ്​ ബാധിതർ 1111 ആയി. 156 പേരാണ്​ രോഗമുക്തരായത്​. മരിച്ച ഏഴുപേരും മസ്​കത്തിൽ ചികിത്സയിലിരുന്നവരാണ്​ റുസ്താഖിലെ രോഗികളുടെ എണ്ണം 104 ആയി ഉയർന്നു. സുഖപ്പെട്ടവരുടെ എണ്ണം 19 ആയിട്ടുണ്ട്​. സോഹാറിലെ രോഗികളുടെ എണ്ണം 57 ആയി ഉയർന്നു. ഇവിടെ 24 പേരാണ്​ സുഖപ്പെട്ടത്​.