ദോഹ : ഖത്തറിൽ വാഹനങ്ങളുടെ ഓവർടേക്കിങ് കണ്ടെത്തുന്നതിനായി ആഭ്യന്തര മന്ത്രാലയം പുതിയ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തി . ഇത്തരം നിയമ വിരുദ്ധ ഓവർ ടേക്കിങ് കണ്ടെത്തുന്നതിനായി നിരത്തുകളിൽ നിരീക്ഷണ ഉപകരണങ്ങൾ സ്ഥാപിച്ചതായി അധികൃതർ വ്യക്തമാക്കി . വലതു വശത്തു കൂടി വാഹനം മറികടന്നത് 1000 ഖത്തർ റിയൽ പിഴ ഈടാക്കും . വലതു വശത്തുകൂടി വാഹനം ഓവർ ടേക്ക് ചെയുന്നത് അപകടത്തിന് കാരണമാകുമെന്നും ഇത്തരം നിയമ ലംഘനം കണ്ടെത്തുന്നതിനാണു പുതിയ സംവിധാനം ഏർപെടുത്തിയതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.