യു.എ.ഇയിൽ ഇനി മുതൽ ഫോൺപേ ആപ്പ് ഉപയോഗിച്ച് പെയ്മെന്റുകൾ നൽകാം

ദുബൈ: യു.എ.ഇയിൽ ജോലി ചെയ്യുന്നവരോ സന്ദർശനത്തിന് എത്തിയവരോ ആയ ഇന്ത്യൻ പൗരന്മാർക്ക് ഇനി ഫോൺപേ ആപ്പ് ഉപയോഗിച്ച് പെയ്മെന്റുകൾ നൽകാം. ദുബായ് ആസ്ഥാനമായുള്ള മഷ്‌രിഖ്‌ ബാങ്കുമായി സഹകരിച്ചാണ് ഫോൺപേ സൗകര്യം സാധ്യമാക്കുന്നത് .കമ്പനിയുടെ യൂണിഫൈഡ് പെയ്മെന്റ് ഇന്റർഫേസിന്റെ (യുപിഐ) വിപുലീകരിച്ചിരുന്നു . വിനോദസഞ്ചാര കേന്ദ്രങ്ങൾ,റീട്ടെയിൽ സ്റ്റോറുകൾ, ഡൈനിംഗ് ഔട്ട്ലെറ്റുകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവയിലുടനീളം ലഭ്യമായ മഷ്‌രിഖിന്റെ നിയോപേ ടെർമിനലുകളിലാണ് ഇടപാടുകൾ നടത്താനാകുക. ടെർമിനലിൽ കാണിക്കുന്ന കറൻസി വിനിമയ നിരക്കനുസരിച്ച് ഇന്ത്യൻ രൂപയിലാണ് അക്കൗണ്ടിൽനിന്ന് പണം ഈടാക്കുന്നത് . യു.എ.ഇയിൽ കഴിയുന്ന ഇന്ത്യ പ്രവാസികൾക്ക് അവരുടെ ഫോൺ നമ്പർ ഉപയോഗിച്ച് ഫോൺ പേ ആപ്പ് ഡൌൺലോഡ് ചെയുവാൻ സാധിക്കും.