എൽ.ഡി.എഫ് : കാസർഗോഡ്,കണ്ണൂർ, വയനാട്, ലോകസഭാ മണ്ഡലം ബഹ്റൈൻ കൺവെൻഷൻ സംഘടിപ്പിച്ചു.

മനാമ : ബഹറിന്‍ പ്രതിഭയും, ഒന്നാണ് കേരളം ഒന്നാമതാണ് കേരളം ബഹ്റൈൻ ഇടതുപക്ഷ മതേതര കൂട്ടായ്മയും സംയുക്തമായി മനാമയിലെ കെ സിറ്റി ബിസിനസ്സ് സെന്റെറിൽ കാസർഗോഡ്,കണ്ണൂർ, വയനാട്, ലോകസഭാ മണ്ഡലം കൺവൻഷൻ സംഘടിപ്പിച്ചു.പ്രതിഭ ജനറല്‍സെക്രട്ടറി മിജോഷ് മോറാഴ സ്വാഗതം പറഞ്ഞു. കൂട്ടായ്മ കൺവീനർ സുബൈർ കണ്ണൂർ അധ്യക്ഷന്‍ ആയിരുന്നു. കേരള രാഷ്ട്രീയത്തിൽ സംഘ്പരിവാർ കാണിക്കുന്ന മതരാഷ്ട്രീയം തുറന്ന് കാണിച്ചു കൊണ്ടും,ബഹുസ്വരതയും ഫെഡറിലിസവും ജനാധിപത്യവും തകർക്കുന്ന സംഘപരിപരിവാർ ഭരണകൂട ഭീകരതയെ, ചെറുത്ത് തോൽപിക്കേണ്ടതിന്റെ രാഷ്ട്രീയ പ്രാധാന്യം ഊന്നി പറഞ്ഞ് കൊണ്ടും കൺവെൻഷൻ ലോക കേരള സഭാംഗംവും പ്രതിഭ രക്ഷാധാരി സമിതി അംഗവുമായ സി.വി. നാരയണൻ ഉദ്ഘാടനം ചെയ്തു.വിവിധ ഇടത് പക്ഷ കക്ഷി നേതാക്കളായ,നവകേരള കോഡിനേഷൻ കമ്മറ്റി അംഗം എസ്.വി. ബഷീർ ,ഐ എം സിസി പ്രസിഡണ്ട്.മൊയ്തീൻ കുട്ടി പുളിക്കൽ, എൻ സി.പി ബഹ്റൈൻ ചാപ്റ്റർ പ്രസിഡണ്ട് ഫൈസൽ എഫ്. എം, ഇടതു പക്ഷ സഹയാത്രികനും സാമൂഹ്യ പ്രവർത്തകനുമായ ലത്തീഫ് മരക്കാട്ട് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. പതിനെട്ടാം ലോകസഭയിലേക്ക് ഇടതുപക്ഷ സ്ഥാനാത്ഥികളെ വിജയിപ്പിക്കുന്നതിനാവശ്യമായ ഇടപെടൽ നടത്തണമെന്ന ആഹ്വനത്തോടെ നടന്ന പരിപാടിക്ക് പ്രതിഭ വൈസ് പ്രസിഡണ്ട് നൗഷാദ് പൂനൂർ, പ്രതിഭ കലാവിഭാഗം സെക്രട്ടറി പ്രജിൽ മണിയൂർ, കേന്ദ്ര മെംബെര്‍ഷിപ്‌ സെക്രട്ടറി അനീഷ്‌ കരിവെള്ളൂര്‍, പ്രതിഭ മനാമ യൂനിറ്റ് സിക്രട്ടറി രാജേഷ് അട്ടാച്ചേരി. സൂക്ക് യൂനിറ്റ് സിക്രട്ടറി ശശി, നജീബ് കണ്ണൂർ,സന്തോഷ് കോയിപറ, എന്നിവർ  നേതൃത്വം നൽകി.