ബഹ്റൈൻ : അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് വനിതാ ബോഡി ബില്‍ഡറെ പോലീസ് അറസ്റ്റ് ചെയ്തു . മുപ്പത് വയസുകാരിയായ സ്വദേശി യുവതിയാണ് ശിക്ഷിക്കപ്പെട്ടത്. പൊതുമര്യാദകള്‍ ലംഘിച്ചതിനും അശ്ലീല ഉള്ളടക്കം പ്രസിദ്ധീകരിച്ചതിനും മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്തതിനുമാണ് ലോവര്‍ ക്രിമിനല്‍ കോടതി കഴിഞ്ഞ ദിവസം ഇവര്‍ക്കെതിരെ ശിക്ഷ വിധിച്ചിരിക്കുന്നത് .നിരവധി ഫോളോവര്‍മാരുള്ള തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് യുവതി ദുരുപയോഗം ചെയ്തുവെന്നും മാന്യതയ്ക്ക് വിരുദ്ധമെന്ന് കണക്കാക്കാവുന്ന ചിത്രങ്ങളുും കമന്റുകളും പോസ്റ്റ് ചെയ്തുവെന്നും കോടതി വിധിയില്‍ പറയുന്നു. സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്ന ചിത്രങ്ങളും നീക്കം ചെയ്തു.