ബ്രിട്ടനിലെ 52% സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ പീഡിപ്പിക്കപ്പെടുന്നു

31554_1ലണ്ടന്‍ : ഇന്ത്യയെ സ്ത്രീ പീഡകരുടെ നാടാക്കി ചിത്രീകരിക്കുന്നവരാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ . എന്നാല്‍ അവിടെ നടക്കുന്ന പീഡന സംഭവങ്ങള്‍ ഇന്ത്യയെ നിഷ്പ്രഭമാക്കുന്നതാണ് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഭൂരിഭാഗം സ്ത്രീകളും ജോലി സ്ഥലത്ത് വെച്ചാണ് പീഡിപ്പിക്കപ്പെടുന്നത്. 52 ശതമാനം സ്ത്രീകളും ഇങ്ങനെ ചൂഷണത്തിന് ഇരയാകുന്നു എന്ന് ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് സര്‍വേയിലൂടെ വെളിപ്പെടുത്തുന്നു.

ജോലി ചെയ്യുന്നവരില്‍ 18നും 25നും ഇടയില്‍ പ്രായമുള്ള സ്ത്രീകളാണ് കൂടുതലായി പീഡിപ്പിക്കപ്പെടുന്നത്. സൂപ്പര്‍വൈസര്‍മാരില്‍ നിന്നും ഉടമകളില്‍ നിന്നും പീഡിപ്പിക്കപ്പെടുന്നത് ആയിരക്കണക്കിന് സ്ത്രീകളാണ്. ജോലി നഷ്ടപ്പെടും എന്ന ഭയം കൊണ്ടാണ് പുറത്ത് പറയാന്‍ മടിക്കുന്നത് എന്നാണിവര്‍ പറയുന്നത്.
ലൈംഗിക ചുവയോടെയുള്ള സംസാരം, അനാവശ്യമായുള്ള സ്പര്‍ശനം, ക്രൂരമായ പീഡനങ്ങള്‍ എന്നിങ്ങനെ പലതരത്തിലാണ് പീഡനങ്ങള്‍ പരാതിപ്പെടുന്നത്. പീഡനത്തിന്റെ ഇരകള്‍ കൊല്ലപ്പെടുന്നതും സാധാരണമായി മാറിയിരിക്കുകയാണ്. ഇന്ത്യയിലെ പീഡനത്തിന്റെ കണക്കുകള്‍ വെച്ച് നോക്കുമ്പോള്‍ നാലിരട്ടി കൂടുതലാണ് ബ്രിട്ടിനിലെ കണക്കുകള്‍.

ആകെ സ്ത്രീകളില്‍ 80 ശതമാനവും ഏതെങ്കിലും വിധത്തില്‍ പീഡനത്തിന് ഇരകളാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 8 നും 16 നും ഇടയിലുള്ള കുട്ടികളെ പീഡിപ്പിക്കുന്നതില്‍ മുഖ്യപ്രതികള്‍ ബന്ധുക്കളാണ്. പിതാവും സഹോദരമാരുമാണ് കുട്ടികളെ വീടുകളില്‍ കൂടുതലായി പീഡിപ്പിക്കുന്നത്.

31554