വിശുദ്ധ റമദാൻ മാസത്തിലെ ഒമാനിലെ സർക്കാർ – സ്വകാര്യ ജീവനക്കാരുടെ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു

ഒമാൻ :ഒമാനിൽ വിശുദ്ധ റമദാൻ മാസത്തിൽ ജീവനക്കാരുടെ ഔദ്യോഗിക ജോലി സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ ആയിരിക്കുമെന്ന് തീരുമാനിച്ചു. രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെയോ , രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെയോ , രാവിലെ 9 മുതൽ 2 വരെയോ, രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3 വരെയോ .. പ്രവർത്തി സമയം മാറ്റി നിശ്ചയിക്കാവുന്നതാണ് … കൂടാതെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ മുസ്ലീം തൊഴിലാളികളുടെ പരമാവധി ജോലി സമയം പ്രതിദിനം 6 മണിക്കൂർ അല്ലെങ്കിൽ ആഴ്ചയിൽ 30 മണിക്കൂറും ആയിരിക്കണം