മുഹമ്മദ്ഇവാന് ബഹ്റൈൻ ഓ ഐ സി സി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ സ്നേഹസ്പർശം

ബഹ്‌റൈൻ : കോഴിക്കോട് ജില്ല ചങ്ങരോത്ത് പഞ്ചായത്ത് പാലേരിയിലെ രണ്ടു വയസ്സു മാത്രം പ്രായമായ മുഹമ്മദ് ഇ വാൻ്റെ ചികിത്സാ സഹായ ഫണ്ടിലേക്ക് ബഹ്റൈൻ ഒ ഐ സി സി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ചാരിറ്റി കമ്മിറ്റി സമാഹരിച്ച ഫണ്ട് .ബഹ്റൈൻ ഒ ഐ സി സി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡൻ്റ് കെ.സി.ഷമീം. ബഹ്റൈൻ ഘടകം ചികിത്സാ സഹായ കമ്മിറ്റി വർക്കിങ്ങ് പ്രസിഡൻ്റ് നൗഷാദ്.എം.കെ. അവർകൾക്ക് കൈമാറി.ഒ ഐ സി സി ഓഫീസിൽ ചേർന്ന ചടങ്ങിൽ പ്രസിഡൻ്റ് കെ.സി.ഷമീം അധ്യക്ഷത വഹിച്ചു.ദേശീയ കമ്മിറ്റി ഭാരവാഹിക്കളായ രവി കണ്ണൂർ, ഗഫൂർ ഉണ്ണിക്കുളം, ചന്ദ്രൻ വളയം. ജില്ലാ കമ്മിറ്റി ഭാരവാഹിക്കളായ രവിപേരാമ്പ്ര, ഗിരീഷ് കാളിയത്ത്, സുമേഷ് അനേരി, അനിൽ കൊടുവളളി, നൗഷാദ് ചങ്ങരോത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കെ.പി.കുഞ്ഞമ്മത്, ബാലകൃഷ്ണൻ മുയിപ്പോത്ത്, ജോണി താമരശ്ശേരി, സാഹിർ പേരാമ്പ്ര, കാസിം, സുബിനാസ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി ജില്ലാ ജനറൽ സെക്രട്ടറി ബിജുബാൽ.സി.കെ. സ്വാഗതവും, ജില്ലാ ട്രഷറർ പ്രദീപ് മേപ്പയ്യൂർ നന്ദിയും പറഞ്ഞു.