ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ബഹ്‌റൈൻ – സഹായം കൈമാറി

മനാമ :  കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ നിലമ്പൂരിൽ വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിന്റെ വീട് നിർമ്മാണത്തിലേക്കുള്ള ബഹ്റൈൻ ഓ ഐ സി സി മലപ്പുറം ജില്ലാ കമ്മറ്റിയുടെ ധന സഹായം ആദരണീയനായ KPCC പ്രസിഡണ്ട് ശ്രീ. മുല്ലപ്പള്ളി രാമചന്ദ്രൻ മണ്ഡലം പ്രസിഡണ്ടിന് കൈമാറി. വഴിക്കടവിൽ വെച്ച് നടന്ന ചടങ്ങിൽ ശ്രീ.ആര്യാടൻ മുഹമ്മദ് ,DCC പ്രസിഡണ്ട് v vപ്രകാശ്, യുഡിഎഫ് ജില്ലാ ചെയർമാൻ PT അജയ്മോഹൻ,KPCC ജനറൽ സെക്രട്ടറി VA കരീം,VS ജോയ്, പ്രവീൺ കുമാർ ,ആര്യാടൻ ഷൗക്കത്ത് ,ബഹ്റൈൻ ഓ ഐ സി സി മലപ്പുറം ജില്ലാ കമ്മറ്റി പ്രസിഡണ്ട് ചെമ്പൻ ജലാൽ, ജനറൽ സെക്രട്ടറി റംഷാദ് അയിലക്കാട്, അബൂബക്കർ, ഷാനവാസ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു