മസ്കറ്റ് : ഒഐസിസി ഒമാൻ നാഷണൽ കമ്മിറ്റിയുടെ നേത്യുത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 134 മാത് വാര്ഷികംഘോഷിച്ചു. ആക്ടിങ് പ്രസിഡന്റ് ഹൈദ്രോസ് പതുവന അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉത്കടണം ഗ്ലോബൽ സെക്രട്ടറി കുര്യാക്കോസ് മാളിയേക്കൽ നിർവഹിച്ചു. മതേതര ഇന്ത്യയുടെ നിലനിൽപ്പിനു കോംഗ്രെസ്സിന്റെ ആവശ്യകതയെ കുറിച്ച് എം ജെ സലിം മുഖ്യപ്രഭാഷണത്തിൽ വിശദീകരിച്ചു.
കേക്ക് മുറിച്ച് മധുരം പങ്കുവെച്ച തൊടെയാണ് ആഘോഷ പരുപാടിക്ക് തുടക്കം കുറിച്ചത്. സെക്രട്ടറി ജിജോ കടത്തോട്ടു സ്വാഗതവും ട്രഷറർ ഷിഹാബുദ്ദിൻ ഓടയം നന്ദിയും പറഞ്ഞു. ഒഐസിസി ഭാരവാഹികളായ തോമസ്, അനീഷ് കടവിൽ, ബിന്ദു പാലക്കൽ, പീയുഷ് ഗോപിനാഥ് തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.