മസ്കറ്റ്:ഒമാനിൽ ചെമ്മീന്‍ പിടിക്കുന്നതിനും വ്യാപാരത്തിനും നിരോധനം ഏര്‍പ്പെടുത്തി. നിരോധനം പ്രാബല്യത്തില്‍ വന്നതായി ഒമാന്‍ കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു. ഡിസംബര്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയത് .ഈ കാലയളവിലെ ചെമ്മീനുകളുടെ ബീജസങ്കലനം, പുനരുല്‍പ്പാദനം, സ്വാഭാവിക വളര്‍ച്ച എന്നിവ കണക്കിലെടുത്താണ് നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധനം ലംഘിച്ചാൽ 5,000 റിയാൽ വരെ പിഴയോ മൂന്നു മാസം തടവോ അല്ലെങ്കിൽ ഇവ രണ്ടും ഒരുമിച്ചോ ശിക്ഷയായി ലഭിക്കും. ചെമ്മീൻ പിടിക്കാനുപയോഗിച്ച ഉപകരണങ്ങൾ കണ്ടുകെട്ടുകയും മത്സ്യബന്ധന ലൈസൻസ് റദ്ദാക്കുകയും ചെയ്യും.