40 പേർക്ക്​ കൂടി കോവിഡ്​; ഒമാനിൽ രോഗബാധിതർ 371 ആയി


മസ്​കറ്റ് : ഇന്ന് (april-07-20) ഒമാനിൽ 40 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 371 ആയി. രോഗം സുഖപ്പെട്ടവരുടെ എണ്ണം 67 ആയി ഉയരുകയും ചെയ്​തിട്ടുണ്ട്​. രണ്ട്​ പേർ മരണപ്പെടുകയും ചെയ്​തു.ചൊവ്വാഴ്​ച രോഗം സ്​ഥിരീകരിച്ച 40ൽ 36 കേസുകളും മസ്​കത്ത്​ മേഖലയിലാണ്​. ഇതോടെ മസ്​കത്തിൽ വൈറസ്​ ബാധിതരുടെ എണ്ണം 293 ആയി ഉയർന്നു. ഇതിൽ രണ്ട്​ പേർ മരണപ്പെടുകയും 29 പേർ സുഖം പ്രാപിക്കുകയും ചെയ്​തു. 262 പേരാണ്​ നിലവിൽ തലസ്​ഥാന ഗവർണറേറ്റിൽ ചികിത്സയിലുള്ളത്​.