മസ്കറ്റ്: ഒമാൻ മജ്ലിസ് ശൂറയുടെ പത്താം ടേമിലേക്കുള്ള ചെയർമാനെയും, ഡെപ്യൂട്ടി ചെയർമാൻമാരെയും തിരഞ്ഞെടുത്തു.കൗൺസിലിലെ മുതിർന്ന അംഗത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രഹസ്യ വോട്ടെടുപ്പിലൂടെ ചെയർമാനെയും ഡെപ്യൂട്ടി ചെയർമാനെയും തിരഞ്ഞെടുത്തത്.4 അംഗങ്ങൾ ശൂറാ കൗൺസിലിൽ നിന്ന് ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു.89 വോട്ടിൽ 58 വോട്ടുകൾ നേടിയാണ് ഖാലിദ് ബിൻ ഹിലാൽ അൽ മവാലി പത്താം ഒമാൻ മജ്ലിസ് ശൂറ കൗൺസിലിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് .രണ്ടാം റൗണ്ട് വോട്ടെടുപ്പിൽ മൊത്തം വോട്ടുകളിൽ 47 വോട്ടുകൾ നേടി താഹിർ ബിൻ മബ്ഖൗത്ത് അൽ ജുനൈബി ശൂറാ കൗൺസിലിന്റെ പ്രഥമ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.മൂന്നാം ഘട്ട തിരഞ്ഞെടുപ്പിൽ സഈദ് ബിൻ ഹമദ് അൽ-സാദി മൊത്തം വോട്ടുകളിൽ 52 വോട്ടുകൾ നേടി ശൂറ കൗൺസിലിന്റെ രണ്ടാം വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. ഒമാൻ മജ്ലിസ്ശൂറ കൗൺസിലിന്റെ പത്താം ടേം തെരഞ്ഞെടുപ്പിന്റെ ഫലം ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ഞായറാഴ്ചയാണ് പ്രഖ്യാപിച്ചത്. 90 സീറ്റുകളിലേക്ക് 32 സ്ത്രീകളുൾപ്പെടെ 843 സ്ഥാനാർഥികളായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്.