ഒമാനിലെ മാർത്തോമ്മാ ചർച്ച് ഒമാൻ ഇടവക 50 താം വാർഷികാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു

ഒമാൻ : ഒമാനിലെ മാർത്തോമ്മാ ചർച്ച് ഒമാൻ ഇടവകയുടെ ഒരു വർഷം നീണ്ട് നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനം 2024 മാർച്ച് മാസം 08-ആം തീയതി നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.റൂവി, സെന്റ് തോമസ് ചർച്ചിൽ വെള്ളിയാഴ്ച വൈകിട്ട് 06.30 മണിക്ക് മാർത്തോമ്മാ സഭാ മെത്രാപ്പോലീത്താ. ഡോ. യുയാകീം മാർ കൂറിലോസ് എപ്പിസ്കോപ്പാ ജൂബിലി വാർഷികം ഉത്ഘാടനം നിർവ്വഹിക്കും. ഇടവക വികാരി സാജൻ വർഗീസ് അദ്ധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഒമാൻ മതകാര്യ മന്ത്രാലയ ഡയറക്ട്ർ H.E. അഹമ്മദ് ഖാമ്മീസ് അൽ ബെഹ്റി, ഒമാനിലെ ഇന്ത്യൻ അംബാസിഡർ H.E. അമിത് നാരംഗ്, കേരളാ നിയമസഭാംഗം ചാണ്ടി ഉമ്മൻ, കൂടാതെ ഒമാനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ ഡോ. പി. മുഹമ്മദ് അലി, കിരൺ ആഷർ, മിറ്റ്ചൽ ഫോർഡ്, ഒമാൻ ക്യാൻസർ അസോസിയേഷൻ പ്രസിഡന്റ് ഡോ. വാഹീദ് അലി സൈദ് അൽ ഖറൂഷി തുടങ്ങിയവർ വിശിഷ്ടാതിഥികളായി ചടങ്ങിൽ പങ്കെടുക്കും.ജൂബിലി ഉത്ഘാടന സമ്മേളനത്തിൽ ഒമാനിലെ പ്രമുഖ വ്യവസായികളായ ഡോ. പി. മുഹമ്മദ് അലി, ശ്രീ. കിരൺ ആഷർ എന്നിവരെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആദരിക്കും. തുടർന്ന് ഒരു വര്ഷം നീണ്ട് നിൽക്കുന്ന ആഘോഷപരിപാടികളുടെ വിവരണം ജനറൽ കൺവീനർ ശ്രീ. ബിനു എം. ഫിലിപ്പ് നിർവഹിക്കുമെന്നും ജൂബിലി ചെയർമാൻ സാജൻ വർഗീസ്, വൈസ് ചെയർമാൻ ബിനു തോമസ്, ജനറൽ കൺവീനർ ശ്രീ. ബിനു എം. ഫിലിപ്പ്, ജോയിന്റ് കൺവീനർ ശ്രീ. ഫിലിപ്പ് കുര്യൻ, ഇടവക സെക്രട്ടറി . ബിനു ഫിലിപ്പ്, മീഡിയ കൺവീനർ ശ്രീ. സിബി യോഹന്നാൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.