ഇന്ത്യയിൽ നിന്നും 10 ലക്ഷം ഗുളികൾ ഒമാനിൽ എത്തി

മസ്കറ്റ് : കോവിഡ് ബാധിതരെ ചികിത്സിക്കുതിനുള്ള ഹൈഡ്രോക്സി ക്ലോറോക്വിൻ ഗുളികൾ ഇന്ത്യയിൽ നിന്നും ഒമാനിൽ എത്തി, 10 ലക്ഷം ഹൈഡ്രോക്‌സി ക്ലോറോക്വിൻ ഗുളികൾആണ് ആദ്യ ഘട്ടത്തിൽ എത്തിയത്. ഇതുസംബന്ധിച്ച വാർത്താകുറിപ്പിൽ ആണ് ഒമാൻ ആരോഗ്യമന്ത്രാലയം ഇക്കാര്യം അറിയിച്ചത് . ഇന്ത്യയിൽ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്നുകളുടെ കയറ്റുമതി ഇന്ത്യ നിർത്തിവച്ചിരുന്നു. ഇന്ത്യയിൽ ആവശ്യമായ മരുന്നുകൾ സ്റ്റോക്ക് ചെയ്യുകയായിരുന്നു നിരോധനം കൊണ്ടലക്ഷ്യം വെച്ചിരിക്കുന്നത്, എന്നാൽ അമേരിക്കയുടെ പ്രതിഷേധത്തെ തുടർന്ന് വിലക്ക് ഭാഗികമായി നീക്കുകയും അയൽ രാജ്യങ്ങൾക്കും , മറ്റു 35 രാഷ്ട്രങ്ങൾക്കക്കും അടിയന്തരമായി മരുന്നു നൽകാൻ ഇന്ത്യ തീരുമാനിക്കുകയുമായിരുന്നു.