ഇന്റർനാഷണൽ ഒക്യുപേഷണൽ ഹെൽത്ത് സമ്മിറ്റിന്റെ (iOHS 2024) ആദ്യ പതിപ്പിന് ഒമാൻ വേദിയാകും…

ഒമാൻ : 2024 ഫെബ്രുവരി 4 മുതൽ 7 വരെ ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ നടക്കുന്ന ഇന്റർനാഷണൽ ഒക്യുപേഷണൽ ഹെൽത്ത് സമ്മിറ്റിന്റെ (iOHS 2024) ആദ്യ പതിപ്പിന് ഒമാൻ സുൽത്താനേറ്റ് ആതിഥേയത്വം വഹിക്കും.”ജോലിസ്ഥലത്ത് സുസ്ഥിര ആരോഗ്യ മികവിലേക്ക്” എന്ന പ്രമേയത്തിൽ, ഊർജ, ധാതു മന്ത്രാലയം, സർക്കാർ വകുപ്പുകൾ, സ്വകാര്യ മേഖലാ കമ്പനികൾ എന്നിവയുടെ സഹകരണത്തോടെ ഒമാൻ എനർജി അസോസിയേഷൻ (OPAL) ആണ് ഉച്ചകോടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു