പുതുതായി ബഹ്റിനിൽ ബിസിനസ് ആരംഭിക്കുന്നവർക്കു സഹായമായി വൺ സ്റ്റോപ്പ് ഷോപ്പ് ഏർപ്പെടുത്തുമെന്ന് ബിസിസിഐ

Manama,_Bahrain_Decembre_2014ബഹ്‌റൈൻ : ഇവിടെ വിദേശ നിക്ഷേപം നടത്തുന്നവർക്കായി വൺ സ്റ്റോപ്പ് ഷോപ്പ് സംവിധാനം ഏർപ്പെടുത്താൻ ധാരണ , ബഹറിൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി യുടെ നേതൃത്വത്തിൽ ആണ് ഇ പ്രത്യേക കൗണ്ടർ സ്ഥാപിക്കാൻ മുൻകൈ എടുക്കുന്നത് . പുതുതായി ബഹ്റിനിൽ ബിസിനസ് ആരംഭിക്കുന്നവർക്കും നിക്ഷേപ രംഗത്തേക്ക് കടക്കുന്നവർക്കും ഉണ്ടാകുന്ന സംശയങ്ങൾ നീക്കി ആവശ്യമായ സഹായങ്ങൾ നൽകുന്ന പദ്ധതിയാണ് ഇതിലൂടെ ലക്ഷ്യം വാക്കുന്നതെന്നു ബിസിസിഐ ചെയർമാൻ ഖാലിദ് അൽ മൊയ്യാദ് കഴിഞ്ഞ ദിവസം നടന്ന റീ ഇൻവെസ്റ്റ് ഇൻ ബഹറിൻ എന്ന പരുപാടിയിൽ അറിയിച്ചു, ബഹറിന്റെ അറുപതു ശതമാനം വാണിജ്യ നിക്ഷേപ മേഖലകളിൽ വിദേശ നിക്ഷേപകർക്കായി നൂറു ശതമാനം ഉടമസ്ഥാവകാശം നൽകുന്നതായും ചടങ്ങിൽ വച്ച് പ്രഖ്യാപനം ഉണ്ടായിട്ടുണ്ട് , ബഹ്റിനിൽ കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്ന പദ്ധതിയുടെ ഭാഗമായി ആണ് ഈ സംവിധാനം നടപ്പിലാക്കുന്നത്