ബഹ്‌റൈൻ കേരളീയ സമാജം വിദ്യാരംഭം 2016

a0dc235f-ca44-4289-af75-3a179854278dബഹ്‌റൈൻ : കേരളീയ സമാജത്തിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിജയ ദശമി ദിനമായ ഒക്ടോബർ 11 ന് കുരുന്നുകൾക്കായി ആദ്യാക്ഷരം പകർന്നു നൽകുമെന്ന് അധികൃതർ അറിയിച്ചു , നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 9 ന് രാത്രി എട്ടു മണിക്ക് ശ്രീമതി ഇന്ദു സുരേഷിന്റെയും ശ്രീമതി സുമ ഉണ്ണി കൃഷ്ണന്റെയും നേതൃത്വത്തിൽ പഞ്ച രത്ന കീർത്തനം സംഗീത കച്ചേരി നടക്കും , അതിനെ തുടർന്ന് സമാജത്തിലെ നടന അധ്യാപകരുടെ ശിക്ഷണത്തിൽ കുട്ടികൾ അവതരിപ്പിക്കുന്ന പ്രേത്യേക നാട്യ പരിപാടികളും നടക്കും , വിദ്യാരംഭ ചടങ്ങുകൾക്കായി പ്രശസ്ത സംഗീത സംവിധായകനും പിന്നണി ഗായകനുമായ എം ജയചന്ദ്രനും , പ്രശസ്ത സംഗീതജ്ഞൻ കാവാലം ശ്രീകുമാറും ചടങ്ങുകൾക്ക് നേതൃത്വം നൽകും, ഒക്ടോബർ 11 പുലർച്ചെ നാലുമണിക്ക് എഴുത്തിനിരുത്തു ചടങ്ങുകൾ ആരംഭിക്കും
കൂടാതെ സമാജം നവമി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 13 ന് രാത്രി എട്ടുമണിക്ക് രാഗോത്സവം എന്നപേരിൽ സംഗീത വിരുന്നും സംഘടിപ്പിക്കും , എം ജയചന്ദ്രനും, കാവാലം ശ്രീകുമാറും പങ്കെടുക്കും

വിദ്യാരംഭം കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

39168899 , 39848091 , 36691405