മനാമ: ബഹ്റൈൻ കേരളീയ സമാജവും ഡി സി ബുക്സും സംയുക്തമായി നടത്തുന്ന പുസ്തകോത്സവത്തിനോടനുബന്ധിച്ച് ബഹ്റൈനിലെ വിദ്യാർത്ഥികൾക്കായി ” ഫ്യൂച്ചർ ഹോറൈസോൺസ് :: ഇന്റർനാഷണൽ കരിയർ ട്രെൻഡ്സ് ഫോർ ഹയർ എഡ്യൂ ക്കേഷൻ ” എന്ന പേരിൽ ഈ വരുന്ന വെള്ളിയാഴ്ച നവംബർ 10 രാവിലെ പത്ത് മണിയ്ക്ക് കേരളീയ സമാജം ഡി ജെ ഹാളിൽ ഉന്നതവിദ്യാഭ്യാസ സെമിനാർ സംഘടിപ്പിക്കുന്നു.കേരളീയ സമാജം സാഹിത്യ വിഭാഗവും ചിൽഡ്രൻസ് വിങ്ങും സംയുക്തമായി സംഘടിപ്പിക്കുന്ന സെമിനാറിൽ അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന ദുരന്തനിവാരണ വിദഗ്ധനും ഐക്യ രാഷ്ട്ര സഭയുടെ അ പകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനുമായ ശ്രീ: മുരളി തുമ്മാരുകുടി പ്രഭാഷണം നടത്തുകയും തുടർന്ന് സെമിനാറിൽ പങ്കെടുക്കുന്ന കുട്ടികളുമായി സംവാദം നടത്തുകയും ചെയ്യും.ലോകനിലവാരത്തിലുള്ള ദുരന്ത നിവാരണ വിദഗ്ധനും യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ഐ ഐ ടി കാൻപൂർ , ഇന്റർനാഷണൽ ലീഡർഷിപ്പ് അക്കാദമി ( ഐക്യരാഷ്ട്ര സഭാ സർവകലാശാല) എന്നിവിടങ്ങളിൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ ശ്രീ മുരളി തുമ്മാരുകുടിയുമായി നേരിട്ട് സംവദിക്കാനുള്ള ഈ അസുലഭ അവസരം ബഹ്റൈനിലെ വിദ്യാർത്ഥി സമൂഹം പ്രയോജനപ്പെടുത്തണമെന്ന് ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് സീ പി വി രാധാകൃഷ്ണപിള്ളയും സെക്രട്ടറി വർഗീസ് കാരയ്ക്കലും സാഹിത്യ വിഭാഗം സെക്രട്ടരി ഫിറോസ് തിരുവത്രയും അഭ്യർത്ഥിച്ചു.
പരിമിതമായ സീറ്റുകൾ മാത്രം ലഭ്യമായതുകൊണ്ട് എത്രയും പെട്ടെന്ന് താല്പര്യമുള്ള വിദ്യാർത്ഥികൾ താഴെകൊടുത്ത ലിങ്കിൽ രജിസ്റ്റർ ചെയ്യുകയോ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യണം എന്ന് സമാജം ഭാരവാഹികൾ അറിയിച്ചു.
രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് https://forms.gle/3wGq9mwhYGbGtS3o7
പ്രശാന്ത് മുരളീധർ r 33355484,അനഘ രാജീവ് 39139494,ഗോപു അജിത്ത് 38719248,അനീഖ് നൗഷാദ് 6635 1286