ബഹ്റൈൻ : റിഫാ സ്പോര്‍ട്സ് ക്ലബ്ബിൽ ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷന്റെ അംഗീകാരത്തോടെ, പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ഏപ്രിൽ 9 നു സംഘടിപ്പിച്ച ഇൻ ഹൗസ് ക്രിക്കറ്റ് ടൂർണമെന്റിൽ രാജീവ് ആറന്മുള ക്യാപ്റ്റനായ പത്തനംതിട്ട വാരിയേഴ്സ് ചാമ്പ്യൻമാരായി. റിജോ നയിച്ച P10 Pack ടീം ആണ് റണ്ണെഴ്സ് അപ്പ്.പത്തനംതിട്ട വാരിയേഴ്സിലെ ജിത്തു രാജ് ആണ് മാൻ ഓഫ് തി മാച് ഇൻ ഫൈനൽ.മറ്റു പുരസ്കാരങ്ങൾ:ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാൻ- രാജീവ് ആറന്മുള മാൻ ഓഫ് തി സീരീസ് & മികച്ച ബോളർ – ലിനു ഏബ്രഹാം (പത്തനംതിട്ട വാരിയെഴ്സ്)പത്തനംതിട്ട സൂപ്പർ കിങ്സ്, റോയൽ കിങ്സ് പത്തനംതിട്ട, പി10പാക്ക്, പാപ്പാ സ്ട്രൈക്കേഴ്സ്, ചലഞ്ചേഴ്സ് പത്തനംതിട്ട, പത്തനംതിട്ട വാരിയേഴ്സ് തുടങ്ങിയ പത്തനംതിട്ട ജില്ലയിൽ നിന്നുമുള്ള ആറു ടീമുകളാണ് ഈ മത്സരത്തിൽ പങ്കെടുത്തത്.ജേതാക്കൾക്കു അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു.വിയും റണ്ണെഴ്സ് അപ്പിന് ജനറൽ സെക്രട്ടറി ജയേഷ് കുറുപ്പും ട്രോഫികൾ സമ്മാനിച്ചു.നിമൽ, ലിജു, ജിതു, എബിൻ എന്നിവർ ആയിരുന്നു അമ്പയര്‍മാർ. റിഷിയാണ് സ്കോർ ബോർഡ് അപ്ഡേറ്റ് ചെയ്തത്.വൈകിട്ട് 07:45 നു തുടങ്ങി പുലർച്ചെ 01:00 മണി വരെ നീണ്ടു നിന്ന ടൂർണമെന്റിൽ ആദ്യവസാനം ടീമുകളെ പ്രോത്സാഹിപ്പിച്ചു സജീവമായി കാണികളുടെ പങ്കാളിത്തം ഉണ്ടായിരുന്നു.കലാ കായിക മേഖലയിൽ അസോസിയേഷനിലെ അംഗങ്ങൾക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ അസോസിയേഷന്റെ സ്പോര്‍ട്സ് വിങ്ങ് ആണ് ഈ മത്സരങ്ങൾ സംഘടിപ്പിച്ചത്.അസോസിയേഷൻ സ്പോര്‍ട്സ് വിങ്ങ് കോ ഓർഡിനേറ്റർ അരുൺ കുമാർ, അജിത് എ എസും തുടങ്ങിയവർ നേതൃത്തം നൽകി.പത്തനംതിട്ട ജില്ലയിലെ പ്രവാസികളുടെ ക്ഷേമ പ്രവർത്തനത്തിനായി പവിഴ ദ്വീപിൽ പ്രവർത്തിക്കുന്ന പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷനിൽ അംഗങ്ങളാകുവാൻ മെമ്പർഷിപ്പ് കൺവീനർ ശ്രി രഞ്ജു ആർ നായരുമായി (3461 9002) ബന്ധപ്പെടാവുന്നതാണ്.