കുവൈറ്റിൽ ഇൻഡ്യക്കാർക്കുൾപ്പെടെയുള്ള വിദേശികളുടെ പെർമിറ്റ് റദ്ദാക്കും

കുവൈറ്റ് : ഈദ് അല്‍ ഫിത്തര്‍ അവധിക്ക് ശേഷം ഇന്ത്യക്കാര്‍ ഉള്‍പ്പടെ പതിനായിരം തൊഴിലാളികളുടെ ലേബര്‍ പെര്‍മിറ്റുകള്‍ കുവൈറ്റിൽ റദ്ദാക്കുമെന്നു സൂചന . പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും, സാധുത ഇല്ലാത്തതുമായ പതിനായിരത്തിലധികം വര്‍ക്ക് പെര്‍മിറ്റുകളാണ് റദ്ദാക്കുക. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചണ് നടപടി സ്വീകരിച്ചിരിക്കുന്നത് .വര്‍ക്ക് പെര്‍മിറ്റ് നടപടികളിലെ 35ാം ആര്‍ട്ടിക്കിള്‍ അനുസരിച്ചാണ് നടപടി സ്വീകരിച്ചിരിക്കുന്നത് .ഇതനുസരിച്ചു വര്‍ക്ക് പെര്‍മിറ്റുള്ള വെക്തി അനുമതിയില്ലാതെ ആറുമാസത്തിലധികം രാജ്യത്തിന് പുറത്തായാൽ പെര്‍മിറ്റ് ഓട്ടോമാറ്റിക് ആയി റദ്ദാകും . ജനറല്‍ ഡിപാര്‍ട്ട്മെന്‍റ് ഓഫ് റെസിഡെന്‍സിയുടെ പ്രത്യേക അനുമതി എടുക്കാതെ വിദേശത്ത് ആയവരുടെ വര്‍ക്ക് പെര്‍മിറ്റാണ് റദ്ദാവുന്നതില്‍ ഏറിയ പങ്കുമെന്നാണ് റിപ്പോര്‍ട്ട്.വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കപ്പെടുന്നവര്‍ അനധികൃത താമസക്കാരായി മാറും. കുടിയേറ്റ തൊഴിലാളികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് നിയന്ത്രിക്കാനാണ് നീക്കമെന്നാണ് സൂചന.
ആദ്യഘട്ടത്തില്‍ ഏപ്രില്‍ 25 ന് ശേഷം 2500 പേര്‍ക്ക് തൊഴില്‍ പെര്‍മിറ്റ് നഷ്ടമാകുമെന്നാണ് അറിയുന്നത് .