ഖത്തറിൽ സോഷ്യൽ മീഡിയയിൽകൂടി അവഹേളനം ഒരാൾ അറസ്റ്റിൽ

ഖത്തർ : സോഷ്യല്‍ മീഡിയയിലൂടെ ബ്ലാക് മെയില്‍ ചെയ്‍ത വിദേശിയെ അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അശ്ലീല സ്വഭാവത്തിലുള്ള ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്‍തതിനും ഇയാള്‍ക്കെതിരെ കേസെടുത്തതായി മന്ത്രാലയം വ്യക്തമാക്കി. തുടര്‍ നടപടികള്‍ക്കായി പ്രതിയെ പ്രോസിക്യൂഷന് കൈമാറിയതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ വെക്തമാക്കി