സൗദി : വാഹനത്തിൽ നിന്ന് വേദന സംഹാരി ഗുളികകൾ പിടിച്ച കേസിൽ മലയാളിക്ക് ഏഴ് മാസം തടവും നാടുകടത്തലും ശിക്ഷ. സൗദി കിഴക്കൻ പ്രവിശ്യയിൽ ജോലി ചെയ്തിരുന്ന ഈ മലയാളി വാഹനം കൈമാറി
ഉപയോഗിച്ചപ്പോൾ വാഹന പരിശോധനക്കിടെയാണ് ഈ മരുന്നുകൾ സുരക്ഷാവകുപ്പ് കണ്ടെത്തിയത്. ഈ മരുന്നുകൾ സൗദിയിൽ വിതരണം ചെയ്യുന്നതിന് ആരോഗ്യമന്ത്രാലയം നിയന്ത്രണമേർപ്പെടുത്തിയവയാണ് ഡോക്ടറുടെ നിർദേശാനുസരണമല്ലാതെ സൂക്ഷിക്കാനോ ഉപയോഗിക്കാനോ പാടില്ല.
ഇതിന് മുമ്പ് ഈ വാഹനം ഓടിച്ചിരുന്നയാൾ ഡോക്ടറുടെ നിർദേശപ്രകാരം വാങ്ങി സൂക്ഷിച്ചതായിരുന്നു. ഇക്കാര്യം വാഹനം കൈമാറി കിട്ടിയപ്പോൾ ഈ മലയാളി അറിഞ്ഞിരുന്നില്ല. ആദ്യത്തെ ഡ്രൈവർ സൗദി വിട്ടുപോയിരുന്നതിനാൽ ഡോക്ടറുടെ കുറിപ്പടി ഹാജരാക്കാൻ അറസ്റ്റിലായ വ്യക്തിക്ക് കഴിഞ്ഞില്ല. തുടർന്നാണ് കോടതി ഏഴുമാസത്തെ തടവും അതിനുശേഷം നാടുകടത്തലും ശിക്ഷിച്ചത്.