അബുദാബി∙ ഹ്രസ്വസന്ദർശനത്തിനായി ഇന്ത്യൻ നരേന്ദ്ര മോദി അബുദാബിയിലെത്തി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ചു. മറ്റു ഉന്നത ഉദ്യോഗസ്ഥരും എത്തിയിരുന്നു.തുടർന്ന് പ്രത്യേക മുറിയിൽ വച്ച് യുഎഇ പ്രസിഡന്റും മറ്റു രാജകുടുംബാംഗങ്ങളുമായി യോഗം ചേരുകയും ചെയ്തു. അന്തരിച്ച മുൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നേരിട്ട് അനുശോചനം അറിയിച്ചു. കൂടാതെ, പുതിയ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അഭിനന്ദിക്കുകയും ചെയ്തു.ജി സെവൻ സമ്മേളനത്തിൽ പങ്കെടുത്ത ശേഷം മടങ്ങും വഴിയാണു മോദി അബുദാബിയിലെത്തിയത്. ഒന്നരമണിക്കൂർ നീളുന്ന സന്ദർശനത്തിനു ശേഷം പ്രാദേശികസമയം അഞ്ചോടെ മോദി ഡൽഹിയിലേയ്ക്ക് മടങ്ങും. 2019 ഓഗസ്റ്റിലായിരുന്നു പ്രധാനമന്ത്രി മോദി ഒടുവിൽ യുഎഇ സന്ദർശിച്ചത്.