ഒമാനില്‍ ജനസംഖ്യ കുറഞ്ഞു, വിദേശികളുടെ എണ്ണത്തിലും കുറവ്

മസ്‌ക്കറ്റ്: ഒമാനില്‍ ജനസംഖ്യ കുറയുന്നുവെന്ന് റിപ്പോര്‍ട്ട്. വിദേശികളുടെ എണ്ണവും കുറയുന്നുവെന്നാണ് സൂചന.മെയ് മാസത്തെ അപേക്ഷിച്ച് ജൂണില്‍ ജനസംഖ്യയില്‍ 1.2ശതമാനം കുറവുണ്ടായി. 4558847 ആണ് രാജ്യത്തെ ആകെ ജനസംഖ്യ. ഇവരില്‍ 2504253 പേര്‍ സ്വദേശികളാണ്. വിദേശികളുടെ എണ്ണം 2054594 ആണ്. കഴിഞ്ഞ മാസം വിദേശികളുടെ എണ്ണത്തില്‍ ആറായിരം പേരുടെ കുറവുണ്ടായി.മെയ്മാസത്തില്‍ ജനസംഖ്യ 4614822 ആയിരുന്നു. ഇതില്‍ സ്വദേശികള്‍ 2500120, വിദേശികള്‍ 2114702ഉം. അതായത് 54.9ശതമാനം സ്വദേശികളും 45.1ശതമാനം വിദേശികളും രാജ്യത്തുണ്ട്.മസ്‌ക്കറ്റ് ഗവര്‍ണേറ്റിലാണ് മൊത്തം ജനസംഖ്യയുടെ മുപ്പത് ശതമാനവും താമസിക്കുന്നത്. ഇതില്‍ 964018 പേര്‍ വിദേശികളാണ്. 519844 പേര്‍ മാത്രമാണ് സ്വദേശികള്‍. ദോഫാര്‍, ബുറൈമി ഗവര്‍ണേറ്റുകളിലും വിദേശികളാണ് കൂടുതല്‍.